ഉപകരണ വിതരണവും, തെറാപ്പി സെന്‍റര്‍ ഉത്ഘാടനവും


സമഗ്ര ശിക്ഷാ അഭിയാന്‍റെ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 2018-19 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഉപകരണങ്ങള്‍ക്ക് അര്‍ഹരായ കുട്ടികള്‍ക്കുള്ള ഉപകരണ വിതരണവും, ബി.ആര്‍.സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന തെറാപ്പിസെന്‍ററിന്‍റെ ഉദ്ഘാടനവും 2018 ഒക്ടോബര്‍ 6, ശനിയാഴ്ച ബി.ആര്‍.സി കരിമണ്ണൂരില്‍ വച്ച് നടത്തപ്പെടുന്നു.
ബഹു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഡി.ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈനി അഗസ്റ്റ്യന്‍ ഉപകരണവിതരണ ഉദ്ഘാടനവും, ബഹു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. മനോജ് തങ്കപ്പന്‍ തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ല പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജോസി ജോസ്   ആശംസകള്‍ നേര്‍ന്നു. കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക് സ്വാഗതം പറയുകയും ബി.ആര്‍സി ട്രെയിനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍, എല്ലാവരും യോഗത്തില്‍ സാന്നിഹിതരുമായിരുന്നു.  വിവിധ സ്കൂളുകളില്‍ നിന്നുള്ള 25-ഓളം രക്ഷിതാക്കളും, 40 കുട്ടികളും പങ്കെടുത്തു.  ഗുണനിലവാരമുള്ള ഉപകരണങ്ങളാണ്  വിതരണം ചെയ്തതെന്ന് ആര്‍.റ്റിമാര്‍ സാക്ഷ്യപ്പെടുത്തി. ജന പ്രതിനിധികളുടെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി.
രണ്ട് കുട്ടികള്‍ക്ക് ഹിയറിംഗ് എയിഡ് കൊടുത്തു.  55 കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു.