ഓര്‍ത്തോ ഉപകരണവിതരണം
2018-19 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഓര്‍ത്തോ ഉപകരണങ്ങള്‍ക്ക് അര്‍ഹരായ ഇരുപത്തിയൊന്ന് കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം 17.10.2018-ാം തീയതി ബി.ആര്‍.സി ഹാളില്‍ വച്ച് നടത്തപ്പെട്ടു. ഓര്‍ത്തോ ഉപകരണ വിതരണ ഉദ്ഘാടനം കരിമണ്ണൂര്‍ പഞ്ചയാത്ത് പ്രസിഡന്‍റ് ശ്രീ.ഡി.ദേവസ്യ നിര്‍വ്വഹിച്ചു. കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക് അധ്യക്ഷനായിരുന്നു. ബി.ആര്‍സി ട്രെയിനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു. മഞ്ചേരി അല്‍ഷിഫാ റിഹാബിലേഷന്‍ സെന്‍ററിലെ ടെക്നീഷ്യډാരായ അനസ്,ഷീഹാബ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു അവര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട വിധം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വീശദികരിച്ചു കൊടുത്തു. 20-ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ബി.ആര്‍.സി തലത്തില്‍ ഹിയറിംഗ് എയിഡ് രണ്ട് കുട്ടികള്‍, ഓര്‍ത്തേ ഉപകരണങ്ങള്‍ 21 കുട്ടികള്‍, കണ്ണട 55 കുട്ടികള്‍ എന്നി പ്രാകാരം 2018-19 വര്‍ഷത്തെ ഐ.ഇ.ഡി.സി ഉപകരണവിതരണം പൂര്‍ത്തിയായി .
ഉപകരണ വിതരണവും, തെറാപ്പി സെന്‍റര്‍ ഉത്ഘാടനവും
സമഗ്ര ശിക്ഷാ അഭിയാന്‍റെ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 2018-19 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഉപകരണങ്ങള്‍ക്ക് അര്‍ഹരായ കുട്ടികള്‍ക്കുള്ള ഉപകരണ വിതരണവും, ബി.ആര്‍.സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന തെറാപ്പിസെന്‍ററിന്‍റെ ഉദ്ഘാടനവും 2018 ഒക്ടോബര്‍ 6, ശനിയാഴ്ച ബി.ആര്‍.സി കരിമണ്ണൂരില്‍ വച്ച് നടത്തപ്പെടുന്നു.ബഹു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഡി.ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈനി അഗസ്റ്റ്യന്‍ ഉപകരണവിതരണ ഉദ്ഘാടനവും, ബഹു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. മനോജ് തങ്കപ്പന്‍ തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ല പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജോസി ജോസ് ആശംസകള്‍ നേര്‍ന്നു. കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക് സ്വാഗതം പറയുകയും ബി.ആര്‍സി ട്രെയിനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍, എല്ലാവരും യോഗത്തില്‍ സാന്നിഹിതരുമായിരുന്നു. വിവിധ സ്കൂളുകളില്‍ നിന്നുള്ള 25-ഓളം രക്ഷിതാക്കളും, 40 കുട്ടികളും പങ്കെടുത്തു. ഗുണനിലവാരമുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തതെന്ന് ആര്‍.റ്റിമാര്‍ സാക്ഷ്യപ്പെടുത്തി. ജന പ്രതിനിധികളുടെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി.
രണ്ട് കുട്ടികള്‍ക്ക് ഹിയറിംഗ് എയിഡ് കൊടുത്തു. 55 കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു.


മെഡിക്കല്‍ ക്യാമ്പ് 2018-19
2018-19 അധ്യയന വര്‍ഷത്തില്‍ കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധയില്‍ വരുന്ന സ്കൂളുകളില്‍ പഠിക്കുന്ന ഭിന്നഷശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് 10.07.2018, 13.07.2018, 17.07.2018 എന്നീ ദിവസങ്ങളില്‍ നടത്തപ്പെട്ടു. മെഡിക്കല്‍ ക്യാമ്പിനു മുന്നോടിയായി ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന ആറ് പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളുകളിലെയും ഭിന്നശേഷിക്കാരുടെ വിവര ശേഖരണത്തിനായി സര്‍വ്വേ നടത്തുകയും ചെയ്തു. പ്രസ്തുത സര്‍വ്വേയില്‍ കീഴില്‍ 645 കുട്ടികള്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തി. ഇത് അംഗന്‍വാടിയില്‍ പഠിക്കുന്ന കുട്ടികളെയും കൂടി ഉള്‍പ്പെടുത്തിയ സംഖ്യായാണ്. അംഗന്‍വാടി കുട്ടികളെ ഒഴിവാക്കി 631 കുട്ടികള്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തി.
കേള്‍വി, കാഴ്ച, ചലന, ബുദ്ധി വൈകല്യം എന്നീ മേഖലകളായി തിരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കേള്‍വി, സംസാര, ചല, വൈകല്യങ്ങള്‍ക്കുള്ള ക്യാമ്പ് ഒരു ദിവസവും കാഴ്ച വൈകല്യം, ബുദ്ധി വൈകല്യം എന്നിവയ്ക്കായി പ്രത്യേകം പ്രത്യേകം ക്യാമ്പുകളും സംഘടിപ്പിച്ചു.
കേള്‍വി - സംസാരം വൈകല്യം, ചലന വൈകല്യം ക്യാമ്പ്
കേള്‍വി - സംസാര വൈകല്യം, ചലന വൈകല്യം എന്നിവയ്ക്കുള്ള ക്യാമ്പ് 10.07.2018 ചൊവ്വാഴ്ച തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് നടത്തി. ഈ ക്യാമ്പില്‍ കേള്‍വി വൈകല്യ വിഭാഗത്തില്‍ 14 കുട്ടികളും, സംസാര വൈകല്യ വിഭാഗത്തില്‍ 16 കുട്ടികളും, ചലന വൈകല്യ വിഭാഗത്തില്‍ 48 കുട്ടികളും, സെറിബര്‍ പാള്‍സി വിഭാഗത്തില്‍ 10 കുട്ടികളും പങ്കെടുത്തു. സി.പി.വിഭാഗത്തില്‍ പങ്കെടുത്ത പത്ത് കുട്ടികള്‍ക്കും ഓര്‍ത്തോട്ടിക് എയിഡ്, എസ്കോര്‍ട്ട് അലവന്‍സ്, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്, ഫിസിയോതെറാപ്പിസ്റ്റിന്‍റെ സേവനം എന്നിവ ലഭ്യമാക്കി. ഈ പത്ത് കുട്ടികള്‍ക്കും 40% ത്തില്‍ അധികം വൈകല്യം ഉള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു.
ചലന വൈകല്യ വിഭാഗത്തില്‍ പങ്കെടുത്ത പത്ത് കുട്ടികളില്‍ എട്ട് കുട്ടികള്‍ക്ക് ഓര്‍ത്തോട്ടിക്ക് ഉപകരണങ്ങള്‍ക്ക് അര്‍ഹരായി ഏഴ് കുട്ടികള്‍ ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്, എസ്കോര്‍ട്ട് അലവന്‍സ് എന്നിവയും ലഭ്യമാക്കാന്‍ അര്‍ഹരായി. ഈ ഏഴ് കുട്ടികളും 40% ത്തില്‍ അധികം വൈകല്യം ഉള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു.
കേള്‍വി വൈകല്യ വിഭാഗത്തില്‍ പങ്കെടുത്ത പതിനാല് കുട്ടികളില്‍ രണ്ട് കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ആവശ്യമുള്ളവരാണെന്ന് കണ്ടെത്തി. അതുപോലെ ഒരു കുട്ടിക്ക് സര്‍ജറി, മൂന്ന് കുട്ടികള്‍ക്ക് എക്സോര്‍ട്ട് അലവന്‍സ് അഞ്ച് പേര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്, എന്നിവയും ലഭ്യമാകാന്‍ അര്‍ഹത കിട്ടി. അഞ്ച് കുട്ടികള്‍ 40% ത്തില്‍ അധികം വൈകല്യം ഉള്ളവരാണെന്ന് കണ്ടെത്തി.
ബുദ്ധിവൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ്
കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ മെഡിക്കല്‍ ക്യാമ്പിന്‍റെ ഔപചാരികമായ ഉദ്ഘാടനം 13.07.2018 വെള്ളിയാഴ്ച നടത്തപ്പെട്ടു. അന്നേദിവസം ബുദ്ധിവൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും നടത്തപ്പെട്ടു. കരിമണ്ണൂര്‍ ഗവ.യു.പി.സ്കൂളിന്‍റെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ദേവസ്യ, കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ഷൈനി അഗസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ബേസില്‍ ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആലുവ ലക്ഷ്മി ഹോസ്പിറ്റിലെ സൈക്കോളജിസ്റ്റ് ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് ക്യാമ്പിന് നേതൃത്വം നല്‍കി.
പഠന വൈകല്യ വിഭാഗത്തില്‍ 40 കുട്ടികളും, എം.ആര്‍.വിഭാഗത്തില്‍ 79 കുട്ടികളും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. എം.ആര്‍.വിഭാഗത്തിലെ 79 കുട്ടികളും 40% ത്തില്‍ അധികം വൈകല്യം ഉള്ളവരാണെന്ന് കണ്ടെത്തി.
കാഴ്ച വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ്
കരിമണ്ണൂര്‍ ബി.ആര്‍.സിയിലെ കാഴ്ച വൈകല്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് 17.07.2018 ചൊവ്വാഴ്ച നടത്തി. പ്രസ്തുത ക്യാമ്പില്‍ തൊടുപുഴ താലൂക്ക് ഹോസ്പിറ്റല്‍ റിട്ട.ഡോക്ടര്‍ ശ്രീമതി. മേരിക്കുട്ടി ഡോക്ടറും ടെക്നീഷ്യന്‍മാരായ ശ്രീമതി.ആശാദേവി എം, ഡിസ്ട്രിക് ഹോസ്പിറ്റല്‍ തൊടുപുഴ, അമ്പിളി പി കുമാര്‍, സി.എച്ച്.സി, പുറപ്പുഴ, മിനിമോള്‍ സി ഉലഹന്നാല്‍, പി.എച്ച്.സി, അറക്കുളം, രജനി കെസി, സി.എച്ച്.സി, മുട്ടം എന്നിവരാണ് സേവനം ചെയ്തത്. പ്രസ്തുത ക്യാമ്പില്‍ 87 കുട്ടികള്‍ പങ്കെടുത്തു. അതില്‍ 54 കുട്ടികള്‍ക്ക് കണ്ണടയും, ഒരു കുട്ടിയ്ക്ക് സര്‍ജറിയും ആവശ്യമാണെന്ന് കണ്ടെത്തി.
2018-19 വര്‍ഷത്തിലെ മെഡിക്കല്‍ ക്യാമ്പില്‍ വിവധ വിഭാഗങ്ങളായി 254 കുട്ടികള്‍
പങ്കെടുത്തു.

ഐ.ഇ.ഡി.സി സര്‍വ്വേ റിപ്പോര്‍ട്ട്
കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന ആറ് പഞ്ചായത്തുകളില്‍ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകര്‍, ബി.ആര്‍.സി ട്രെയിനര്‍, സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2018-19 വര്‍ഷത്തിലെ ഐ.ഇ.ഡി.സി സര്‍വ്വേ നടത്തി. ബി.ആര്‍.സിയുടെ കീഴില്‍ വരുന്ന 47 സ്കൂളുകളില്‍ നിന്നും 631 കുട്ടികളുടെ വിവരശേഖരണം നടത്തി ഘീം ്ശശെീി, ഒലമൃശിഴ കാുമശൃാലിേ, ടുലലരവ കാുമശൃാലിേ, ഘീരീാീീൃേ റശമെയശഹശ്യേ, ഘലമൃിശിഴ റശമെയശഹശ്യേ, ഇ.ജ, അൗശോെ, ങലിമേഹ ഞലമേൃറമശേീി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളെയാണ് കണ്ടെത്തിയത്. ഇതില്‍ വിവിധ കാറ്റഗറികളിലായി 123 കുട്ടികള്‍ റിന്യൂവല്‍ വിഭാഗത്തിലും, 478 കുട്ടികള്‍ ഫ്രഷ് വിഭാഗത്തിലും ഉള്‍പ്പെടുന്നു. ആറ് പഞ്ചായത്തുകളിലും വരുന്ന അംഗന്‍വാടികളില്‍ നിന്നും ഈ സര്‍വ്വേയിലൂടെ ഭിന്നശേഷിക്കാരായ 32 കുട്ടികളെ കണ്ടെത്തുകയും അവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. റിസോഴ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട ബി.ആര്‍.സി തല കണ്‍സോള്‍ഡേഷന്‍ പൂര്‍ത്തിയാക്കുകയും, ജൂലൈ മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു.
Post a Comment