മാസ്ക് നിര്‍മ്മാണം, വിതരണം
കോവിഡ് പശ്ചാത്തലത്തില്‍ ബി.ആര്‍.സി പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും മാസ്ക് വിതരണം ചെയ്യുന്നതിനായി 27660 മാസ്കുകള്‍ നിര്‍മ്മിക്കുകയും സ്കൂളുകളില്‍ എത്തിക്കുകയും ചെയ്തു
ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍
ബി.ആര്‍.സി പരിധിയില്‍ ആദ്യഘട്ടത്തില്‍ വ്യക്തിഗത ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന 400 -ലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി ബി.ആര്‍.സി പ്രവര്‍ത്തകര്‍ ആവശ്യമായ ഇടപെടല്‍ നടത്തി. ആദ്യഘട്ടത്തില്‍ 16 പൊതുപഠനകേന്ദ്രങ്ങള്‍ വിവിധ പഞ്ചായത്തുകളിലായി ഒരുക്കി. ഇപ്പോള്‍ 6 കേന്ദ്രങ്ങളിലായി 75 കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം പ്രയോജനപ്പെടുത്തുന്നു. സമഗ്രശിക്ഷ നാല് ടിവികളും 4 ഡിഷും കണക്ഷനുകളും നല്‍കി. സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ പൊതുപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ നല്‍കി വരുന്നു.
TV DISTRIBUTION
OUT OF SCHOOL
SPACE 2020
യു.പി ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച ' SPACE 2020 ' ഏപ്രില്‍ 20-ന് ആരംഭിച്ച് മെയ് 10-ന് പൂര്‍ത്തിയാക്കി. വൈവിധ്യങ്ങളായ പത്ത് ടാസ്ക്കുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ബി.ആര്‍.സി പരിധിയിലുള്ള 25 സ്കുളുകളിലെയും കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. ടാസ്കുകള്‍ രൂപീകരിക്കുന്നതിലും, കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും അധ്യാപകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്.
PLUS ONE SINGLE WINDOW ENTRY HELP DESK
ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ബി.ആര്‍.സി.യിലെ നാലു കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ രൂപീകരിച്ചു. ജി.എല്‍.പി.എസ്, മലയിഞ്ചി, ജി.റ്റി.എല്‍.പി.എസ്, പട്ടയക്കുടി, കൂവക്കണ്ടം വ്യവസായകേന്ദ്രം, ബി.ആര്‍.സി കരിമണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ആഗസ്റ്റ് മൂന്ന് മുതല്‍ ഹെല്‍പ്പ് ഡെസ്ക്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനങ്ങല്‍ പരിചയപ്പെടുത്തന്നതിനായി ബി.ആര്‍.സി.സ്റ്റാഫിനു പ്രോത്യക പരിശീലനം നല്‍കി. ഓരോ കേന്ദ്രങ്ങളിലേയ്ക്കും ബി.ആര്‍.സി നിന്നുള്ള രണ്ടുപേരെ വീതം നിയോഗിച്ചു.
ഓണ്‍ലൈന്‍ പഠിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ്
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നല്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഏകദിന കൗണ്‍സിലിംഗ് സഹായം ലഭ്യമാക്കുന്നതിനുവേണ്ടി കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ താഴെപറയും പ്രകാരം കൗണ്‍സിലിംഗ് സംഘടിപ്പിച്ചു
ക്രമനമ്പര്‍ പഞ്ചായത്ത് കൗണ്‍സിലിംഗ് നടത്തിയ കേന്ദ്രം തീയതി
പങ്കെടുത്ത കുട്ടികളുടെ എണ്ണം
1 വെള്ളിയാമറ്റം സാംസ്കാരിക നിലയം, കൂവക്കണ്ടം 07.08.2020 10
2 എസ്.ജെ.യു.പി.എസ് വെള്ളിയാമറ്റം 07.08.2020 10
3 ഉടുമ്പന്നൂര്‍ വിജ്ഞാന്‍വാടി, കുളപ്പാറ 11.08.2020 15
വെബ്ബിനാര്‍
ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍ക്കായി വെബ്ബിനാര്‍ നടത്തുകയും(25.09.20) ഡി.പി.സി, ഡി.പി.ഒ, എ.യി.ഒ. തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. ക്ലാസ്സ് നയിച്ചത് ശ്രീ.ജെയ്നി ഡാന്‍ റ്റി, പ്രിന്‍സിപ്പല്‍ ബ്ലോസ്സം വാലി സ്കൂള്‍ ഫോര്‍ എഞ്ചല്‍സ്, കോട്ടയം
വൈറ്റ് ബോര്‍ഡ*
ഭിന്നശേഷി കുട്ടികള്‍ക്കായ് നടപ്പിലാക്കിയ വൈറ്റ് ബോര്‍ഡിന്‍റെ നാലാം ക്ലാസിലെ ഓട്ടിസം കുട്ടികള്‍ക്കായ് നാല് ക്ലാസ്സുകള്‍ തയ്യാറാക്കി. ഏഴാം ക്ലാസ്സിലെ എല്‍.പി കുട്ടികള്‍ക്കായ് അഞ്ച് ക്ലാസ്സുകള്‍ തയ്യാറാക്കി . ഹൈസ്കൂള്‍ വിഭാഗത്തിന് ബി.ആര്‍.സി സ്വന്തം നിലയിലും ക്ലാസുകള്‍ റിക്കോഡ് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പുവഴി നല്‍കുന്നു.
FIRST BELL CLASS
ബി.ആര്‍.സിയില്‍ നിയമിതരായിട്ടുള്ള സെപ്ഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ഓണ്‍ലൈനായി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഓരോ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ക്ലാസുകള്‍ ചിത്രീകരിച്ച് സ്കൂള്‍ അധ്യാപകര്‍ വഴി കുട്ടികളിലെത്തിക്കുന്നു
അതിജീവനം 2020
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില്‍ സ്കുളില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ബി.ആര്‍.സി തലത്തില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.
പൊതുപഠന കേന്ദ്രങ്ങളിലെ പത്താം ക്ലാസ്സ് കുട്ടികള്‍ക്കുള്ള പഠന പിന്തുണന ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. സെപ്റ്റംബര്‍ 23-ന് ആരംഭിച്ച ഈ പദ്ധതി മേത്തൊട്ടി, പെരിങ്ങാശ്ശേരി, മുള്ളരിങ്ങാട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ഫീല്‍ഡ് ടീച്ചേഴ്സിന്‍റെ സേവനവും, ബി.ആര്‍.സി.ല റിസോഴ്സസും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഹിന്ദി ദിനാചരണം
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യു.പി., എച്ച്.എസ്,എച്ച്.എസ്.എസ്, വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി 'കവിതാലാപനം, കഥാരചന, ഉപന്യാസം എന്നീ മാത്സരങ്ങള്‍ സംഘടിപ്പിച്ചു. ബി.ആര്‍.സി തലത്തില്‍ മികച്ചവ കണ്ടെത്തി പുരസ്ക്കാരങ്ങള്‍ നല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഭിന്നശേഷി കുട്ടികള്‍ക്കായി നവീകരിച്ച റിസോഴ്സ് കേന്ദ്രം
സമഗ്രശിക്ഷാ ഇടുക്കിയുടെ സഹകരണത്തോടെ കരിമണ്ണൂര്‍ ബി.ആര്‍.സി ഭിന്നശേഷി കുട്ടികള്‍ക്കായി മാതൃകാ റിസോഴ്സ് കേന്ദ്രം ജൂലൈ 6-ാം തീയതി പ്രവര്‍ത്തനമാരംഭിച്ചു. മുപ്പത്തി അഞ്ച് കുട്ടികള്‍ക്ക് പ്രത്യക്ഷമായും നൂറോളം കുട്ടികള്‍ക്ക് പരോക്ഷ മായും ഈ റിസോഴ്സ് കേന്ദ്രത്തിന്‍റെ സേവനം ഉപയോഗിക്കാനാകും. സ്പീച്ച് തെറാപ്പി,ഓക്യൂപ്പേഷന്‍ തെറാപ്പി, ഫിസിയോ തെറാപ്പി, ഉപകരണങ്ങള്‍ സജ്ജീകരിച്ച ആക്ടിവിറ്റികോര്‍ണര്‍, റാംപ് ആന്‍റ് റെയില്‍, ഭിന്നശേഷി സൗഹൃദ ടോയ്ല്റ്റ് എന്നിവ ഈ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടു്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മെര്‍ട്ടില്‍ മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികളും, രക്ഷകര്‍ത്താക്കളും പങ്കെടുത്തു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്‍റെ
ഒരു തനത് വിദ്യാഭ്യാസ പദ്ധതി
ബ്ലോക്ക് തല സമ്പൂര്‍ണ്ണ ക്ലാസ്സ്റൂം ലൈബ്രറി ഉദ്ഘാടനം
2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഇളംദേശം ബ്ലോക്കിനു കീഴിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ സമ്പൂര്‍ണ്ണ ക്ലാസ്സൂറൂം ലൈബ്രറി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കി. കുട്ടികളുടെ അഭിരുചിയ്ക്കും താല്‍പര്യങ്ങള്‍ക്കും ഉതകുന്നതും വായനയെ പരിപോഷിപ്പിക്കുന്നതുമായ അന്‍പത്പു സ്തകങ്ങളും, അവ സുരക്ഷിതമായി സൂക്ഷിക്കാവുന്ന മനോഹരമായ ഷെല്‍ഫുമാണ്ബ്ലോക്ക് പഞ്ചായത്തിന്‍റെയും, ബി.ആര്‍.സി കരിമണ്ണൂരിന്‍റെയും നേതൃത്വത്തില്‍ ഒരോ ക്ലാസ്സിലും ലഭ്യമാക്കുന്നത്. ഈ സ്വപ്നപദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വായനാദിനമായ ജൂണ്‍ 19 ന് ബുധന്‍ രാവിലെ 10 മണിക്ക് ബഹു :ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മെര്‍ട്ടില്‍ മാത്യു ഗവ : യു.പി.സ്കൂള്‍ കരിമണ്ണൂരില്‍ നിര്‍വ്വഹിച്ചു.
ഐ.ഇ.ഡി.സി പ്രവര്‍ത്തനങ്ങള്‍
സര്‍വ്വേ & മെഡിക്കല്‍ ക്യാമ്പ് 2019-20
സമഗ്രശിക്ഷ കേരള, ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന സര്‍വ്വേയിലൂലെ കത്തെിയ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 2019 - 20 അധ്യയനവര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പ്17.06.2017 നും 29.06.2019നും ഇടയില്‍ സമയ ന്ധിതമായി പൂര്‍ത്തികരിച്ചു.ബ്ലോക്ക് തല മെഡിക്കല്‍ ക്യാമ്പ് 2019 ജൂണ്‍ 27 വ്യാഴാഴ്ച ഗവ:യു.പി. സ്കൂള്‍ കരിമണ്ണൂരില്‍ വച്ച് നടത്തപ്പെടുന്നു. ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഡി.ദേവസ്യ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഔപചാരിക ഉദ്ഘാടനം ബഹു. ബ്ലോക്ക്പഞ്ചായാത്ത് പ്രസിഡന്‍റ് ശ്രീമതി. മര്‍ട്ടില്‍ മാത്യു നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത്ഡിവിഷന്‍ മെമ്പര്‍ ശ്രീ.മനോജ് തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്ഡി വിഷന്‍ മെമ്പര്‍ ബേസില്‍ ജോണ്‍, ഗവ: യു.പി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പ്രസാധ്പി നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീ.ശ്രീകാന്ത്എസ് നന്ദിയര്‍പ്പിച്ചു. കേള്‍വി, സംസാര വൈകല്യം, ചലന പരിമതി വിഭാഗത്തില്‍ കുട്ടികള്‍ കുറവായതിനാല്‍ തൊടുപുഴ, കരിമണ്ണൂര്‍ ബി.ആര്‍.സികള്‍ സംയുക്തമായി ജി.വി.എച്ച്.എസ്.എസ്,തൊടുപുഴയില്‍ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു.
ആറാം പ്രവര്‍ത്തി ദിനം
പ്രവേശനോത്സവം 2019-20
ബി.ആര്‍.സി വഴി വിതരണം ചെയ്യാന്‍ തയ്യാറായി വന്ന പ്രവേശനോത്സവ ബാനറുകളും, പോസ്റ്ററുകളും കൃത്യമായി സ്കൂളുകളില്‍ എത്തിച്ചു. ജനപ്രതിനിധികളുടെയും പി.റ്റിഎ യുടെയും സാന്നിധ്യത്തില്‍ സ്വാഗതസംഘരൂപീകരണവുംമുന്നൊരുക്കങ്ങളും എല്ലാ വിദ്യാലയങ്ങളിലും നടന്നു.കരിമണ്ണൂര്‍ ബി.ആര്‍.സി പരിധിയിലെ പൂമാല ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ വച്ച് ബ്ലോക്ക്തല പ്രവേശനോത്സവവും, ആറ് പഞ്ചായത്തുകളിലെ ഒരോ സ്കൂളിനെ പഞ്ചായത്ത് തല പ്രവേശനോത്സവത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
ഫ്രഞ്ച് വനിതകൾ GLPS മലയിഞ്ചി സന്ദർശിക്കുകയും
കുട്ടികളുടെ പഠന പുരോഗതിക്കായി
ലാപ്ടോപ്പും പ്രോജെക്ടറും സമ്മാനിക്കുന്നു.....
SSA IDUKKI
BRC KARIMANNOOR
(I) LEARNING ENHANCEMENT PROGRAMME
1.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
ബി.ആര്‍.സിയുടെ പരിധിയിലുള്ള 47 സ്കൂളുകളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ പദ്ധതി പൂര്‍ത്തിയാക്കി. പഞ്ചായത്തുകളില്‍ പി.ഇ.സി യോഗങ്ങള്‍ നടത്താന്‍ തീരുമാനമായി. ആറ് പഞ്ചയത്തുകളിലെയും അക്ഷന്‍ പ്ലാനിന്‍റെ പഞ്ചായത്ത് തല കണ്‍സോഡേഷന്‍ നടന്നു.
ACTION PLANS AT BRC KARIMANNOOR ........
MODEL PLAN - GUPS NEDUMATTOM ........
2.മലയാളത്തിളക്കം
ഹൈസ്കുളുകള്‍ -13
ആകെ കുട്ടികള്‍ - 2968
മലയാളത്തിളക്കത്തിലേയക്ക് പരിഗണിച്ചവര്‍ - 303
ബാച്ചുകള്‍ -19
മലയാളത്തിളക്കം ചിത്രങ്ങളിലൂടെ.........................................
3. സുരീലി ഹിന്ദി
ബി.ആര്‍.സി യുടെ കീഴിലുള്ള ജി.എച്ച്.എസ്,എസ്, പെരിങ്ങാശ്ശേരി സ്കൂളില്‍ സുരീലി ഹിന്ദി ഒന്നാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടമായി പഞ്ചായത്ത് തലത്തില്‍ ഓരോ സ്കൂള്‍ തീരുമാനിച്ചു.
4.INTEGRATED EDUCATION FOR DISABLED CHILDREN (IEDC)
തെറാപ്പി സെന്‍റര്‍ ഉത്ഘാടനവും
ഉപകരണ വിതരണവും
സമഗ്ര ശിക്ഷാ അഭിയാന്‍റെ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധിയില്‍ വരുന്ന വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 2018-19 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഉപകരണങ്ങള്‍ക്ക് അര്‍ഹരായ കുട്ടികള്‍ക്കുള്ള ഉപകരണ വിതരണവും, ബി.ആര്‍.സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന തെറാപ്പിസെന്‍ററിന്‍റെ ഉദ്ഘാടനവും 2018 ഒക്ടോബര്‍ 6, ശനിയാഴ്ച ബി.ആര്‍.സി കരിമണ്ണൂരില്‍ വച്ച് നടത്തപ്പെടുന്നു.ബഹു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഡി.ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഷൈനി അഗസ്റ്റ്യന്‍ ഉപകരണവിതരണ ഉദ്ഘാടനവും, ബഹു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. മനോജ് തങ്കപ്പന്‍ തെറാപ്പി സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ല പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജോസി ജോസ് ആശംസകള്‍ നേര്‍ന്നു. കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക് സ്വാഗതം പറയുകയും ബി.ആര്‍സി ട്രെയിനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍, എല്ലാവരും യോഗത്തില്‍ സാന്നിഹിതരുമായിരുന്നു. വിവിധ സ്കൂളുകളില്‍ നിന്നുള്ള 25-ഓളം രക്ഷിതാക്കളും, 40 കുട്ടികളും പങ്കെടുത്തു. ഗുണനിലവാരമുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തതെന്ന് ആര്‍.റ്റിമാര്‍ സാക്ഷ്യപ്പെടുത്തി. ജന പ്രതിനിധികളുടെ സാന്നിധ്യവും സഹകരണവും വളരെ ശ്രദ്ധേയമായി.
രണ്ട് കുട്ടികള്‍ക്ക് ഹിയറിംഗ് എയിഡ് കൊടുത്തു. 55 കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്തു.
Inauguration of therapy center at BRC Karimannoor ........
New therapy center at BRC Karimannoor ......
ഓര്ത്തോഉപകരണവിതരണം
ബി.ആര്‍.സി തലത്തില്‍ ഹിയറിംഗ് എയിഡ് രണ്ട് കുട്ടികള്‍, ഓര്‍ത്തേ ഉപകരണങ്ങള്‍ 21 കുട്ടികള്‍, കണ്ണട 55 കുട്ടികള്‍ എന്നി പ്രാകാരം 2018-19 വര്‍ഷത്തെ ഐ.ഇ.ഡി.സി ഉപകരണവിതരണം പൂര്‍ത്തിയായി .
5.യൂണിഫോം ഗ്രാന്‍റ്
2018- 19 വര്‍ഷത്തില്‍ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളില്‍(എല്‍.പി, യു.പി എച്ച്.എസ് അറ്റാ
ച്ചട്) പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടി
കള്‍ക്കും, ബി.പിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും , എം.ജി.എല്‍.സി കളിലെ കുട്ടികള്‍ക്കും ര് ജോഡി യൂണിഫോം വാങ്ങുന്നതിന് പരാമവധി 600 രൂപ വീതം അനുവദിച്ച്ഉത്തരവാകുന്നു. സ്കൂളുകളുടെ പേരും അനുവദിച്ച തുകയും പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.
6.സ്കൂള്‍ ഗ്രാന്‍റ്
കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ പരിധിയിലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ഗ്രാന്‍റ് വിതരണം ചെയ്യുന്നതിന് മേല്‍ സൂചനകള്‍ പ്രകാരം നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതിനാല്‍ 10 മുതല്‍ 100 വരെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒരു വിദ്യാലയത്തിന് 12500/- രൂപയും 101 മുതല്‍ 250 വരെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന് 25000/- രൂപയും, 251 മുതല്‍ 1000 കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിന് 37500/-രൂപയും, 1000 മുകളില്‍ കുട്ടികളുള്ള സര്‍ക്കാര്‍ വിദ്യാലയത്തിന് 50000/- രൂപയും ക്രമത്തില്‍ സ്കൂള്‍ ഗ്രാന്‍റ് അനുവദിച്ച് ഉത്തരവാകുന്നു.
ASSESSMENT AT STATE LEVEL
7.സംസ്ഥാനതല നിലവാര പഠനം
സംസ്ഥാന തല പഠന നിലവാരവുമായി ബന്ധപ്പെട്ട് 10 സ്കൂളുകള്‍ തെരഞ്ഞെടുക്കുകയും സ്കൂളുകളില്‍ ബി.ആര്‍.സിയില്‍ നിന്നുമുള്ള ട്രെയിനര്‍/സി.ആര്‍.സിമാരുടെ നേതൃത്വത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരീക്ഷ നടത്തുകയും പേപ്പര്‍ ബി.ആര്‍.സിയില്‍ കൊണ്ടുവരുകയും മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവാര പഠനത്തിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍
INNOVATIVE EDUCATION
8. പ്രദേശിക പ്രതിഭാകേന്ദ്രം
ആറ് പ്രദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
1. പെരിങ്ങാശ്ശേരി 2. മുള്ളരിങ്ങാട് 3. നാളിയാനി 4. കൂവക്കണ്ടം 5. മേത്തോട്ടി, 6 തടിയനാല്‍
RASHTRIYA AVISHKAR ABHIYAN
9. ശാസ്ത്രപാര്‍ക്ക്
ശാസ്ത്ര പാര്‍ക്കിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍
1. ജി.എച്ച്.എസ്, വെസ്റ്റ് കോടിക്കുളം
2.ജി.എച്ച്.എസ്, എസ്, പെരിങ്ങാശ്ശേരി
3.ജി.വി.എച്ച്.എസ്.എസ്, തട്ടക്കുഴ
4.ജി.എച്ച്.എസ്.എസ്, മുള്ളരിങ്ങാട്
5.ജി.റ്റി.എച്ച്.എസ്.എസ്, പൂമാല
10. ജൈവ വൈവിധ്യ ഉദ്യാനം
ജൈവ വൈവിധ്യ ഉദ്യാനത്തിനായി തെരഞ്ഞെടുത്ത സ്കൂളുകള്‍
1.ജി.റ്റി.എല്‍.പി.എസ്, പട്ടയക്കുടി
2.ജി.റ്റി.എല്‍.പി.എസ്, ഉപ്പുകുന്ന്
3.പി.എല്‍.പി.എസ്, വെട്ടിമറ്റം
11.സര്‍ഗ്ഗ വിദ്യാലയം
ബി.ആര്‍.സി പരിധിയിലുള്ള മൂന്ന് സ്കൂളുകളില്‍ നിന്നും പ്രോപ്പസലുകള്‍ ലഭിച്ചിട്ടുണ്ട്.
1.ജി.യു.പി.എസ്, നെടുമറ്റം
2.വി.ജെ.യു.പി.എസ്, ചാലശ്ശേരി
3.ജി.എല്‍.പി.എസ്, ഇഞ്ചിയാനി
12.FLOOD AFFECTED SCHOOLS
സംസ്ഥാനത്ത് ഈയടുത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂര്‍ ബി.ആര്‍.സി യുടെ പരിധിയിലുള്ള നാല് സ്കൂളുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. കരിമണ്ണൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന മുളപ്പുറം, റവ.ഫാദര്‍ റ്റി.സി.എം.എം.യു.പി.സ്കൂളില്‍ കനത്ത മഴയെത്തുടര്‍ന്ന് സ്കൂളിന്‍റെ സംരക്ഷണഭിത്തി രണ്ട് ഇടങ്ങളിലായി തകര്‍ന്നു വീണു. 30 അടിയോളം നീളവും 20 അടിയോളം ഉയരവുമുള്ള സംരക്ഷണഭിത്തി കരിമണ്ണൂര്‍ - തൊമ്മന്‍കുത്ത് റോഡിലേക്കാണ് ഇടിഞ്ഞു വീണത്. മറ്റൊരു ഭാഗത്ത് 30 അടിയോളം നീളത്തില് 10 അടി ഉയരത്തില്‍ സംരക്ഷണഭിത്തി ഇടിഞ്ഞുപോയിട്ടുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിലെ നാളിയാനി, ഗവ.ട്രൈബല്‍ എല്‍.പി.സ്കൂളില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നിരുന്ന പ്ലാവിന്‍റെ ഒരു വലിയ ശാഖ ഓഫീസ് മുറിയുടെ മുകളിലേയ്ക്ക് ഒടിഞ്ഞുവീഴുകയും പട്ടികയും, ഓടും നഷ്ടപ്പെടുകയും, മേല്‍ക്കൂരയ്ക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്തു.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശ്ശേരി, ഗവ.ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 2 ശൗച്യാലയവും, 2 മൂത്രപ്പുരകളും അടങ്ങിയ ഭാഗത്തിലെ ഒരു ശൗച്യാലയത്തില്‍ തറപൊട്ടി താഴ്ന്നിരിക്കുകയാണ്. തറയുടെ കെട്ട് നന്നാക്കി ഉള്‍ഭാഗം ക്ലോസറ്റ് ഉറപ്പിച്ച് ടൈല്‍ ചെയ്ത് പ്ലാസ്റ്ററിങ്ങ് നടത്തി പെയിന്‍റ് ചെയ്യേണ്ടിയിരിക്കുന്നു. ശക്തമായ മഴയില്‍ മേല്‍ക്കൂരപ്പാത്തിയില്‍ വെള്ളം വീഴുന്നുണ്ട്. ഇതു തടയുന്നതിനായി 20 മീറ്റര്‍ നീളം പാത്തി മാറ്റേണ്ടതുണ്ട്. കൗണ്‍സിലിങ്ങിനായി ഉപയോഗിക്കുന്ന മുറിയുടെ ഭിത്തിയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്.വെള്ളിയാമറ്റം പഞ്ചായത്തിലെ സി.കെ.വി.എച്ച്.എസ്, വെള്ളിയാമറ്റം സ്കൂളില്‍ മഴയെ തുടര്‍ന്ന് ഹൈടെക് ക്ലാസ്സ് റൂമിലെ പ്രോജ്ടര്‍, കഞ്ഞിപ്പുര, സ്കൂള്‍ മതില്‍ എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടായി.
GTLPS NALIYANI
GTHSS PERIGASSER
TCMMUPS MULAPPURAM
Post a Comment