അവധിക്കാല അധ്യാപക പരീശിലനം 2018-19


ജി.യു.പി.എസ്, കരിമണ്ണൂര്‍, ജി.യു.പി.എസ്, നെടുമറ്റം
(25.04.18 -07.05.18, 08.05.18 17.05.18
കരിമണ്ണൂര്‍ ബിആര്‍സിയുടെ കീഴില്‍ അവധിക്കാല അധ്യാപക പരീശിലനം 25.04.18 മുതല്‍ 7.05.18 വരെയും രണ്ടാമത്തെ സ്പെല്‍ 08.05.18 മുതല്‍ 17.05.18 വരെയും  ജി.യു.പി.എസ്, കരിമണ്ണൂര്‍, ജി.യു.പി.എസ്, നെടുമറ്റം എന്നീ സ്കൂളുകളില്‍ വച്ച് നടന്നു. ഒന്ന്, മൂന്ന്,  ക്ലാസ്സുകളുടെ പരീശിലനം ആദ്യസ്പെല്ലിലും രണ്ട്, നാല് ക്ലാസ്സുകളിലെ പരിശീലനം രണ്ടാം സ്പെല്ലില്‍ ജി.യു.പി.എസ് നെടുമറ്റത്തുവച്ചും,  യൂ.പി.മലയാളം, ഗണിതം, സോഷ്യല്‍ സയന്‍സ്, സയന്‍സ,് എന്നീ ക്ലാസ്സുകളിലെ പരീശിലനം ആദ്യ സ്പെല്ലിലും, ഹലോ ഇംഗ്ലീഷ് (ഒന്ന് & രണ്ട്) ക്ലാസ്സിന്‍റെ പരിശീലനം രണ്ടാം സ്പെല്ലിലും ജി.യു.പി.എസ്, കരിമണ്ണൂരില്‍ വച്ചും നടത്തപ്പെട്ടു. പരീശിലനത്തിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിരുന്നു
തൊടുപുഴ ഡി.ഡി, എ.യി.ഒ, എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍,
ആര്‍.എം.എസ്.എ ഓഫീസര്‍, തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുകയും ചെയ്തു