ആര്‍.എം.എസ്.എ, ഇടുക്കി
ബി.ആര്‍.സി കരിമണ്ണൂര്‍
പ്രവേശനോത്സവം റിപ്പോര്‍ട്ട് 2018-19
കരിമണ്ണൂര്‍ ബി.ആര്‍.സിയുടെ കീഴിലുള്ള 48 സ്കൂളുകളിലും പ്രവേശനോത്സവം സമുചിതം നടത്തുകയുണ്ടായി. പ്രവേശനോത്സവ ഗാനവും, വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും, ബാനറും, പോസ്റ്റുമെല്ലാം ബി.ആര്‍.സിയില്‍ നിന്നും സ്കൂളുകളില്‍ എത്തിച്ചു കൊടുത്തു. ബ്ലോക്ക് തല പ്രവേശനോത്സവം ഗവ.യു.പി.സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. ആറു പഞ്ചായത്തകളിലെ ഓരോ സ്കൂളിനെ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്താന്‍ തെരഞ്ഞെടുത്തു. ആ സ്കൂളുകളില്‍ സാമൂഹിക പങ്കാളിത്തതോടെ പ്രവേശനോത്സവം നടത്തപ്പെട്ടു.
ബ്ലോക്ക് തല പ്രവേശനോത്സവം
ഗവ.യു.പി.സ്കൂള്‍, നെടുമറ്റം
അക്കാദമിക മികവ് വിദ്യാലയ മികവ് എന്ന സന്ദേശമുയര്‍ത്തി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ട്. അക്കാദമികവും ഭൗതികവുമായ നേട്ടങ്ങള്‍ കൈവരിച്ച നെടുമറ്റം ഗവ.യു.പി.സ്കൂളില്‍ ഇളംദേശം ബ്ലോക്കുതല പ്രവേശനോത്സവം നടന്നു. വിവിധ ക്ലാസ്സുകളിലായി 43 കുട്ടികളാണ് വിദ്യാലയത്തില്‍ പുതിയതായി ചേര്‍ന്നത്. പ്രവേശനോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ശ്രീമതി.ഷൈനി അഗസ്റ്റിന്‍(പ്രസിഡന്‍റ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്) നിര്‍വ്വഹിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ഷെര്‍ളി ആന്‍റണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് റ്റി.ബി.മോളി സ്വാഗതം ആശംസിച്ചു. നെടുമറ്റം പൗരസമിതി നല്‍കിയ പഠനോപകരണങ്ങള്‍ ശ്രീ. സാജു മാത്യു (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍) കൂട്ടികള്‍ക്ക് വിതരണം ചെയ്തു. കോടിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ലൂസി ജയിംസ് നവാഗതരെ സ്വീകരിച്ചു. ശ്രീമതി.ബിന്ദു പ്രസന്നന്‍ (ബ്ലോക്ക് പഞ്ചാത്ത് മെമ്പര്‍), ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി.ജയ്സമ്മ പോള്‍സണ്‍, ശ്രീമതി.എയിലി ബേബി, ഗ്രാപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ.ഷാജി തങ്കപ്പന്‍, ശ്രീ.അന്‍ഷാദ് കെ.എ, മുന്‍ ഹെഡ്മാസ്റ്റര്‍
ശ്രീ. വി.പി.പുരുഷോത്തമന്‍, പി.റ്റി.എ പ്രസിഡന്‍റ് ശ്രീ.പി.കെ മനോജ്, പൗരസമിതി പ്രസിഡന്‍റ് ശ്രി.ഡോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കരിമണ്ണൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഷാമോന്‍ ലൂക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളായ തെരേസ മനോജ്, ഫാസില നസ്രിന്‍, ബേബി നന്ദന ഷിജോ, അക്ഷയ് ദേവദാസ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മധുരപലഹാരവിതരണം നടത്തി. സീനയര്‍ അസിസ്റ്റന്‍റ് ശ്രീമതി. കെ.എസ.്റംല കൃതജ്ഞ രേഖപ്പെടുത്തി.

Post a Comment