സഹവാസ ക്യാമ്പ് 2018-  തണല്‍കൂട്ടം
 
ഗുണമേډയുള്ള വിദ്യാഭ്യാസം കുട്ടികളുടെ ജډാവകാശമാണ്.  വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ ഗുണമേډ നമ്മുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ, സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ 2018 ഡിസംബര്‍ 29,30 തീയതികളില്‍ തണല്‍ക്കൂട്ടം സഹവാസ ക്യാമ്പ് ജി.യു.പി.എസ്, കരിമണ്ണൂരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
29-ാം തീയതി രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കരിമണ്ണുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ഡി.ദേവസ്യ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ സഹവാസ ക്യാമ്പിന് തുടക്കമായി . പ്രസ്തുത ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി.മെര്‍ട്ടില്‍ മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് ഡിവിഷണല്‍ മെമ്പര്‍ ശ്രീ മനോജ് തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷണല്‍ മെമ്പര്‍ അഡ്വ. ബേസില്‍ ജോണ്‍, റിസോഴ്സ് ടീച്ചര്‍ ഷേര്‍ളി തോമസ് എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീകാന്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി.