'കൈകോര്‍ക്കാം ഒന്നാകാം'
ഭിന്നശേഷിക്കാരായ എല്ലാവരുടെയും സര്‍വതോډുഖമായ ഉയര്‍ച്ച മുന്‍നിര്‍ത്തി എല്ലാവര്‍ഷവും ഡിസംബര്‍ മൂന്നിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നമ്മുടെ പൊതു വിദ്യാലയവും വിദ്യാലയപ്രവര്‍ത്തനങ്ങളും അതിന്‍റെ ഏറ്റവും സമൃദ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വാരാചണത്തിന്‍റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. 15.11.2018 ന് കട്ടപ്പന ബി.ആര്‍.സിയില്‍ വച്ച് നടത്തിയ ഡി.ആര്‍.ജി പരിശീലന പരിപാടിയില്‍ കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ നിന്നും റിസോഴ്സ് അധ്യാപകരായ ഷേര്‍ലി തോമസ്, ബിന്‍സി തോമസ്, ഓമിയ തോമസ്, ബിനി കെ ജോസ് എന്നിവര്‍ പങ്കെടുത്തു.
Post a Comment