ഐ.ഇ.ഡി.സി ടൂര്‍

ഐ.ഇ.ഡി.സി ടൂര്‍ പ്രോഗ്രാം  കോടനാട്, ഏഴാറ്റുമുഖം

      2018 ജനുവരി 11 രാവിലെ 6.30 ന് കരിമണ്ണൂര്‍ നിന്ന് 37 കുട്ടികളും 10 മാതാപിതാക്കളും ഉള്‍പ്പെടുന്ന സംഘം യാത്ര ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം പതിനൊന്ന് മണിയോടെ കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ എത്തിചേര്‍ന്നു.  ചന്ദനമരങ്ങളും, ഔഷധ സസ്യങ്ങളും, പല വലിപ്പമുള്ള ആനകളും, മുളം കാടുകളും, ഏറുമാടവും, മാനുകളും കുട്ടികള്‍ക്ക് നവ്യനുഭവമായി.  അവിടെ നിന്ന് ഏഴാറ്റുമുഖത്തേയ്ക്കു പുറപ്പെട്ടു.  ഉച്ചഭക്ഷണം കഴിച്ച് ഈന്തപ്പനതോട്ടം നേരില്‍ കാണാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് തൂക്കുപാലത്തിലൂടെ കയറി കുട്ടികള്‍ പാര്‍ക്കില്‍ എത്തി അവിടെ കുട്ടികള്‍ പാര്‍ക്കില്‍ വിവിധങ്ങളായ കളികളില്‍ ഏര്‍പ്പെട്ടു.  4.30 തോടുകൂടി അവിടെ നിന്നും യാത്ര തിരിച്ച് മൂവാറ്റുപുഴയില്‍  വന്ന് കാപ്പി കുടിച്ച് ഏഴുമണിയോടു കൂടി ബി.ആര്‍.സിയില്‍ തിരിച്ചെത്തി.







സഹവാസ ക്യാമ്പ് 2018


സഹവാസ ക്യാമ്പ് 2018-  തണല്‍കൂട്ടം
 
ഗുണമേډയുള്ള വിദ്യാഭ്യാസം കുട്ടികളുടെ ജډാവകാശമാണ്.  വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ ഗുണമേډ നമ്മുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ, സാമൂഹ്യ ഉള്‍ച്ചേര്‍ക്കല്‍ പരിപാടിയുടെ ഭാഗമായി കരിമണ്ണൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ 2018 ഡിസംബര്‍ 29,30 തീയതികളില്‍ തണല്‍ക്കൂട്ടം സഹവാസ ക്യാമ്പ് ജി.യു.പി.എസ്, കരിമണ്ണൂരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
29-ാം തീയതി രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കരിമണ്ണുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ഡി.ദേവസ്യ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ സഹവാസ ക്യാമ്പിന് തുടക്കമായി . പ്രസ്തുത ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി.മെര്‍ട്ടില്‍ മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ജില്ലാ പഞ്ചായത്ത് ഡിവിഷണല്‍ മെമ്പര്‍ ശ്രീ മനോജ് തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷണല്‍ മെമ്പര്‍ അഡ്വ. ബേസില്‍ ജോണ്‍, റിസോഴ്സ് ടീച്ചര്‍ ഷേര്‍ളി തോമസ് എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ചു. ബി.ആര്‍.സി ട്രെയിനര്‍ ശ്രീകാന്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി.













INTERNATIONAL DAY FOR PERSONS WITH DISABILITY

'കൈകോര്‍ക്കാം ഒന്നാകാം'

ഭിന്നശേഷിക്കാരായ എല്ലാവരുടെയും സര്‍വതോډുഖമായ ഉയര്‍ച്ച മുന്‍നിര്‍ത്തി എല്ലാവര്‍ഷവും ഡിസംബര്‍ മൂന്നിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിക്കുന്നു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നമ്മുടെ പൊതു വിദ്യാലയവും വിദ്യാലയപ്രവര്‍ത്തനങ്ങളും അതിന്‍റെ ഏറ്റവും സമൃദ്ധമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ ഭിന്നശേഷി വാരാചണത്തിന്‍റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. 15.11.2018 ന് കട്ടപ്പന ബി.ആര്‍.സിയില്‍ വച്ച് നടത്തിയ ഡി.ആര്‍.ജി പരിശീലന പരിപാടിയില്‍ കരിമണ്ണൂര്‍ ബി.ആര്‍.സിയില്‍ നിന്നും റിസോഴ്സ് അധ്യാപകരായ ഷേര്‍ലി തോമസ്, ബിന്‍സി തോമസ്, ഓമിയ തോമസ്, ബിനി കെ ജോസ് എന്നിവര്‍ പങ്കെടുത്തു.















 ഫ്രഞ്ച്  വിപ്ലവം 


ഫ്രഞ്ച് വനിതകൾ GLPS മലയിഞ്ചി സന്ദർശിക്കുകയും കുട്ടികളുടെ
പഠന പുരോഗതിക്കായി ലാപ്ടോപ്പും പ്രോജെക്ടറും സമ്മാനിക്കുന്നു.....






ഓര്‍ത്തോ ഉപകരണവിതരണം 2018-19

ഓര്‍ത്തോ ഉപകരണവിതരണം



2018-19 വര്‍ഷത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഓര്‍ത്തോ ഉപകരണങ്ങള്‍ക്ക് അര്‍ഹരായ ഇരുപത്തിയൊന്ന് കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം 17.10.2018-ാം തീയതി ബി.ആര്‍.സി ഹാളില്‍ വച്ച് നടത്തപ്പെട്ടു. ഓര്‍ത്തോ ഉപകരണ വിതരണ ഉദ്ഘാടനം കരിമണ്ണൂര്‍ പഞ്ചയാത്ത് പ്രസിഡന്‍റ് ശ്രീ.ഡി.ദേവസ്യ നിര്‍വ്വഹിച്ചു. കരിമണ്ണൂര്‍ ബി.പി.ഒ ശ്രീ.ഷാമോന്‍ ലൂക്ക് അധ്യക്ഷനായിരുന്നു.  ബി.ആര്‍സി ട്രെയിനര്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.ആര്‍.റ്റിമാര്‍ യോഗത്തില്‍ പങ്കെടുത്തു.  മഞ്ചേരി അല്‍ഷിഫാ റിഹാബിലേഷന്‍ സെന്‍ററിലെ ടെക്നീഷ്യډാരായ അനസ്,ഷീഹാബ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു അവര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട വിധം കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വീശദികരിച്ചു കൊടുത്തു. 20-ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ബി.ആര്‍.സി തലത്തില്‍ ഹിയറിംഗ് എയിഡ് രണ്ട് കുട്ടികള്‍, ഓര്‍ത്തേ ഉപകരണങ്ങള്‍ 21 കുട്ടികള്‍, കണ്ണട 55 കുട്ടികള്‍ എന്നി പ്രാകാരം 2018-19 വര്‍ഷത്തെ ഐ.ഇ.ഡി.സി ഉപകരണവിതരണം പൂര്‍ത്തിയായി .